നിയമപരമായി കോടതിവിധി വിജയമാണ്, അല്ലാതെ തിരിച്ചടിയല്ല; സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ്

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പുറത്തുവന്ന കോടതി വിധി നിയമപരമായി വിജയമാണെന്നും, തിരിച്ചടിയല്ലെന്നും വിശദീകരിച്ച് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് രംഗത്ത്. അന്വേഷണം പൂർത്തിയായതിന് ശേഷം വേണമെങ്കിൽ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാൽ അന്വേഷണത്തിൽ കൂടിയല്ലാതെ ഇത് തെളിയിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. ( R Krishnaraj reacts to the court verdict against Swapna Suresh )
സ്വപ്നയ്ക്കെതിരെ പരാതി വന്ന സാഹചര്യമാണ് പരിശോധിക്കേണ്ടത്. സ്വപ്ന പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്ക്കെതിരെ കേസ് എടുത്തത്. നിയമപരമായി അറസ്റ്റിൻ്റെ പ്രശ്നമേ ഉദിക്കുന്നില്ല. അത് സർക്കാർ തന്നെ കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി കോടതി വിധി വിജയമാണെന്ന് പറയുന്നതെന്നും അദ്ദേഹം വാദിച്ചു.
Read Also: ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി: കേസുകൾ റദ്ദാക്കണമെന്ന ഹർജി തള്ളി
ഗൂഢാലോചന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്ന് ലഭിച്ചത്. തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. താൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകൾ നിലനിൽക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തത്. മുൻമന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Story Highlights: R Krishnaraj reacts to the court verdict against Swapna Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here