കുവൈറ്റിലേക്കുള്ള വിമാനടിക്കറ്റിന് വന്‍ വര്‍ധന; ഒറ്റയടിക്ക് അഞ്ചിരട്ടി തുക കൂട്ടി

കുവൈറ്റിലേക്കുള്ള വിമാനടിക്കറ്റ് കുത്തനെ കൂട്ടി. അഞ്ചിരട്ടി തുകയാണ് ഇതോടെ വിമാന ടിക്കറ്റിനായി നല്‍കേണ്ടി വരുന്നത്. 140 കുവൈറ്റ് ദിനാര്‍ മുതല്‍ 190 ദിനാര്‍ വരെ ടിക്കറ്റ് നിരക്ക് കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വേനല്‍ അവധി കഴിഞ്ഞ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ മടങ്ങുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കിലുള്ള വലിയ വര്‍ധനവ്. കേരളത്തില്‍ നിന്നടക്കം കുവൈറ്റ് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നടപടി വലിയ തിരിച്ചടിയാകും.(return ticket price to kuwait highly increased )
കുവൈറ്റിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് വേനലവധി അവസാനിക്കാനിരിക്കുന്ന സമയത്ത് തന്നെയാണ്. ഈ സാഹചര്യത്തില്‍ കുവൈറ്റിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന്റെ വിലക്കയറ്റം സ്വാഭാവികമാണെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ വ്യാപാരികള്‍ പറയുന്നു.
Read Also: സ്‌പേസ് സ്യൂട്ടിൽ സുൽത്താൻ അൽ നെയാദി; ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന ചിത്രങ്ങൾ പങ്കുവെച്ച് യുഎഇ
കുവൈറ്റിലേക്കുള്ള ഇന്‍കമിംഗ് ഫ്‌ളൈറ്റുകള്‍ക്ക് റിസര്‍വേഷന്‍ വേണമെന്ന ആവശ്യം വര്‍ധിച്ചതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമെന്ന് യൂണിയന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസ് അംഗം അബ്ദുള്‍ റഹ്മാന്‍ അല്‍ ഖറാഫി പറഞ്ഞു. അതേസമയം കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുന്നതായി അദ്ദേഹം വ്യക്തമാക്കി.
Story Highlights: return ticket price to kuwait highly increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here