Advertisement

മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും: ഹിമാചലില്‍ ഒരു കുടംബത്തിലെ 8 പേര്‍ ഉള്‍പ്പെടെ 22 മരണം

August 20, 2022
2 minutes Read

ഹിമാചല്‍പ്രദേശിലെ മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഒരേ കുടുംബത്തിലെ എട്ട് പേര്‍ ഉള്‍പ്പെടെ 22 ഓളം പേര്‍ മരിച്ചു. അഞ്ചിലധികം പേരെ കാണാതായി. കഴിഞ്ഞകുറെ മണിക്കൂറായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

ദേശീയ ദുരന്ത പ്രതികരണ സേന യും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒരേ കുടുംബത്തിലെ എട്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നുവീണതിനെ തുടര്‍ന്ന് ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെടുകയായിരുന്നു.

36 ഓളം ദുരന്തസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തതായി സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സുദേശ് കുമാര്‍ മോഖ്ത അറിയിച്ചു. മേഘവിസ്‌ഫോടനവും കനത്ത മഴയ്ക്ക് കാരണമാണ്.

മണ്ഡി-ചണ്ഡീഗഡ്, ഷിംല-ചണ്ഡീഗഡ് ദേശീയപാതകള്‍ ഉള്‍പ്പെടെ 743 റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മണ്ഡിയില്‍ മാത്രം 13 പേരുടെ മരണം സ്ഥിരീകരിച്ചതായും അഞ്ച് പേരെ കാണാതായതായും ഡെപ്യൂട്ടി കമ്മിഷണര്‍ അരിന്ദം ചൗധരി പറഞ്ഞു.

Read Also: ഡല്‍ഹിയില്‍ പ്രളയ ഭീഷണി; യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു

Story Highlights: 22 killed, several missing as landslides, flash floods Himachal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top