രാജസ്ഥാനിലെ വാഹനാപകടത്തിൽ 6 മരണം, 20 പേർക്ക് പരുക്ക്

രാജസ്ഥാനിലെ പാലിയിൽ വൻ വാഹനാപകടം. തീർഥാടകരുമായി പോവുകയായിരുന്ന ട്രാക്ടർ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിക്കുകയും 20 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെയാണ് അപകടം. ബാബ രാംദേവിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജയ്‌സാൽമീറിലെ രാംദേവ്രയിൽ നിന്ന് മടങ്ങുകയായിരുന്നു തീർത്ഥാടകർ. ഇതിനിടെ ട്രാക്ടർ ട്രെയിലറും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. “രാജസ്ഥാനിലെ പാലിയിലുണ്ടായ അപകടം ദുഃഖകരമാണ്. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു”- പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.
Story Highlights: 6 Killed 20 Injured In Road Accident In Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here