Advertisement

കൊല്ലം കോർപ്പറേഷൻ ഓഫിസിലെ മേയറുടെ മുറിക്ക് തീപിടിച്ചു

August 20, 2022
2 minutes Read
kollam mayor office fire

കൊല്ലം കോർപ്പറേഷൻ ഓഫിസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും, ഫർണിച്ചറുകളും, ടിവിയും, ഉൾപ്പടെ കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം ( kollam mayor office fire ).

ഇന്ന് പുലർച്ചെ കൊല്ലം മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരം അറിഞ്ഞ് കടപ്പാക്കട, ചാമക്കട, ഫയർഫോഴ്സ് യൂണിറ്റെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിൽ തീ കെടുത്തി.

Read Also: യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഫയലുകളും, ഫർണിച്ചറുകളും, ടിവിയും, മറ്റും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. ഓഫിസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റും ഫോറൻസിക്ക് വിദഗ്ധരും കൂടുതൽ പരിശോധന നടത്തും.

Story Highlights: kollam mayor office fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top