‘പപ്പാ, രാജ്യത്തിനായി നിങ്ങള്‍ കണ്ട സ്വപ്നം ഞാന്‍ സാക്ഷാത്കരിക്കും’; വൈകാരിക ട്വീറ്റുമായി രാഹുല്‍ ഗാന്ധി

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ വൈകാരികമായി കുറിപ്പുമായി രാഹുല്‍ ഗാന്ധി. രാജ്യത്തിനായി പിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.
‘പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്റെ കൂടെയുണ്ട്, എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനായി നിങ്ങള്‍ കണ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കും’. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
पापा, आप हर पल मेरे साथ, मेरे दिल में हैं। मैं हमेशा प्रयास करूंगा कि देश के लिए जो सपना आपने देखा, उसे पूरा कर सकूं। pic.twitter.com/578m1vY2tT
— Rahul Gandhi (@RahulGandhi) August 20, 2022
രാജീവ് ഗാന്ധിയുടെ 78ാം ജന്മവാര്‍ഷികദിനത്തിലാണ് പിതാവിന് വേണ്ടിയുള്ള കുറിപ്പ് രാഹുല്‍ പങ്കുവച്ചത്. കുട്ടിക്കാലത്ത് രാജീവ് ഗാന്ധിയുടെ കൈപിടിച്ചുള്ള ഫോട്ടോയും ഭരണകാലത്തെ ചിത്രങ്ങളും അടക്കം വിഡിയോയാണ് ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read Also: 32 വർഷത്തെ ജയിൽവാസത്തിന് വിട; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വദ്ര, കെസി വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെ വീര്‍ഭൂമിയില്‍ രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Story Highlights: Rahul gandhi’s emotional tweet on Rajiv Gandhi’s birth anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here