‘പത്തല പത്തല’ എന്ന ഗാനം ആസ്വദിച്ചുപാടുന്ന കുരുന്നിന്റെ വിഡിയോ വൈറലോട് വൈറൽ

വിക്രം എന്ന ചിത്രത്തിൽ കമൽഹാസൻ ചുവടുവെച്ച് വൈറലായ പാട്ട് ഒരു കുട്ടി രസകരമായി പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.
ഗിരിനന്ദൻ എന്ന നാലുവയസുകാരനാണ് ‘പത്തല പത്തല’ എന്ന ഹിറ്റ്ഗാനം പാടി താരമായിരിക്കുന്നത്. ഹെഡ്സെറ്റും വച്ച് പാട്ട് മുഴുവന്‍ പാടിയ ശേഷം ‘ കമൽഹാസൻ അങ്കിള് ഇത് കാണണേ’ എന്നൊരു ഡയലോഗുംകൂടി അടിക്കുന്നുണ്ട് ഈ വൈറൽതാരം. ( video of the baby singing the song ‘Pathala Pathala’ has gone viral )
Read Also: സെക്‌സ് ടേപ്പിന്റെ ചിത്രവുമായി ഇലോണ്‍ മസ്‌ക്; വൈറലായി ട്വീറ്റ്
‘ പുഷ്പ’ വിഡിയോയിലൂടെ നേരത്തേ സോഷ്യൽ മീഡിയയുടെ മനം കവർന്ന കുട്ടിയാണ് ഗിരിനന്ദൻ. കമൽഹാസൻ വരികൾ എഴുതി പാടിയിരിക്കുന്ന ഗാനം സിനിമ റിലീസാവും മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകർഷകമായ വരികൾക്ക് ഈണമൊരുക്കിയത് അനിരുദ്ധ രവിചന്ദറാണ്. യൂട്യൂബിലൂടെ മാത്രം ഒരുകോടിയോളം പേരാണ് ഈ പാട്ട് കണ്ടത്.
Story Highlights: video of the baby singing the song ‘Pathala Pathala’ has gone viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here