ഷാജഹാന്‍ വധക്കേസ്; ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍

പാലക്കാട് സിപിഐഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്‍ത്ഥന്‍, ആവാസ്, ബിജു, ചേമ്പന സ്വദേശി ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്.
തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കൊലപാതകികള്‍ക്ക് ആയുധം എത്തിച്ച് നല്‍കല്‍, പ്രതികളെ ഒളിവില്‍ താമസിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളത്. ഇതില്‍ ആവാസിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കാണാനില്ലെന്ന് പരാതി നല്‍കിയ ജയരാജിനെക്കുറിച്ച് ഇതുവരെ പൊലീസ് ഒന്നും പറയുന്നില്ല.
ഷാജഹാന്‍ വധക്കേസില്‍ കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതില്‍ രണ്ട് പേര്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികള്‍ ഷാജഹാന്‍ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഷാജഹാനെ അക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Read Also: ഷാജഹാന്‍ വധക്കേസ്; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി
പ്രതികള്‍ക്ക് ഷാജഹാനുമായി നേരത്തെ വിരോധമുണ്ടായിരുന്നതാണ് കൊലയ്ക്ക് കാരണമായത്. ഷാജഹാനുമായി തര്‍ക്കമുണ്ടായിരുന്നെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.
Story Highlights: four arrested in shajahan murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here