Advertisement

ഭരിക്കുന്നത് അധ്വാനിക്കുന്നവരുടെ പാർട്ടി; പ്രിയാ വർഗീസും ദീപ നിശാന്തും ഉത്തരക്കടലാസുകൾ പൂർണമായി നോക്കിയില്ല: എ ജയശങ്കർ

August 22, 2022
1 minute Read

കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽ അധ്യാപികയായ പ്രിയ വർഗീസിനെതിരെ അഭിഭാഷകന്‍ എ.ജയശങ്കര്‍. തൃശൂർ കേരള വർമ്മ കോളജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്ക് ലഭിച്ച ഉത്തരക്കടലാസ് പൂർണമായി നോക്കിയില്ലെന്നും അത് വഴി പരീക്ഷ ഫലം ആറുമാസം താമസിച്ചെന്നും എ. ജയശങ്കർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഓഡിറ്റ് റിപ്പോർട്ടും ജയശങ്കർ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു.

നിർബന്ധമായും നോക്കേണ്ടിയിരുന്ന ഉത്തരക്കടലാസുകളുടെ എണ്ണം 165 ആയിരിക്കെ വെറും 35 എണ്ണം മാത്രമാണ് പ്രിയ വർഗീസ് മൂല്യ നിർണയം നടത്തിയത്. 130 എണ്ണം തിരിച്ചയച്ചു. കേരള വർമ്മ കോളജിലെ അധ്യാപിക ദീപ നിശാന്തും ഇത് തന്നെയാണ് ചെയ്തതെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

എന്നാൽ പോസ്റ്റിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്തെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ എത്ര കോളജുകളുണ്ടെന്നും അതിൽ എത്ര മലയാളം അധ്യാപകരുണ്ടെന്നും അന്വേഷിക്കുക. അവരിൽ എത്ര പേർ സ്ഥിരമായി മൂല്യനിർണയക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട് എന്ന് സമയമുണ്ടെങ്കിൽ അന്വേഷിക്കുക. മേൽപ്പറഞ്ഞ പേരുകാർ സർവീസിൽ കയറിയതിനു ശേഷം എത്ര ക്യാമ്പ് നടന്നിട്ടുണ്ട് എന്നും അതിൽ ഏതൊക്കെ ക്യാമ്പുകളിൽ അവർ പങ്കെടുക്കാതിരുന്നിട്ടുണ്ട് എന്നും അന്വേഷിക്കുക. ഉത്തരം കിട്ടുമെന്നും ദീപ കുറിച്ചു

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടത്: 2019ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ആൻസർ ബുക്കിൽ വെറും 35 എണ്ണം നോക്കി മാർക്കിട്ടു; ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തു. അദ്ധ്വാനശീലരും കർത്തവ്യ വ്യഗ്രരുമായ ആ ആറു ഗുരുശ്രേഷ്ഠർ താഴെ പറയുന്നവരാണ്. 1) ഡോ. രാജേഷ് എംആർ 2) ദീപ ടിഎസ് 3) പ്രിയ വർഗീസ് 4) ഡോ. ടികെ കല മോൾ 5) ഡോ. ബ്രില്ലി റാഫേൽ 6) ഡോ. എസ്. ഗിരീഷ് കുമാർ. ഇവരിൽ രണ്ടാം പേരുകാരി പ്രമുഖ കവിതാ മോഷ്ടാവും സാംസ്കാരിക നായികയുമാണ്- ദീപ നിശാന്ത്. മൂന്നാം പേരുകാരി നിയുക്ത കണ്ണൂർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ. ഇവരുടെ ശ്രമഫലമായി റിസൽട്ട് ആറു മാസം വൈകി എന്നും ഓഡിറ്റ് റിപ്പോർട്ട് തുടരുന്നു. എന്നിട്ടോ? ഒരു പാരിതോഷികവും ലഭിച്ചില്ല. കാരണം, കലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ശ്രീ കേരളവർമ്മ കോളേജും ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടിയാണ്.

Story Highlights: A jayashankar against Priya varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top