കൊല്ലത്ത് അയൽവീട്ടുകാർ തമ്മിൽ അടിയോടടി; 6 പേർക്ക് പരുക്ക്, 16 പേർക്കെതിരെ കേസ്

അയൽവീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു. കൊല്ലം അഷ്ടമുടി വടക്കേക്കരയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ വടക്കേക്കര വലിയവിള ഭാഗത്തായിരുന്നു സംഭവം. വലിയവിള വീട്ടിൽ ആന്റണി (49), മക്കളായ അബി (24), ബന്ധു യോശുദാസന് (47) എന്നിവർക്കും മറുവീട്ടിലെ സുധീർ (42), ഹസീർ (32) ബന്ധു അഷ്കർ (21) എന്നിവർക്കും പരുക്കേറ്റു. ( Conflict between neighbours in Kollam ).
Read Also: വർക്കല എസ്.എൻ കോളജിൽ സംഘർഷം; പൊലീസ് കാമ്പസിന് പുറത്തുപോകണമെന്ന് വിദ്യാർത്ഥികൾ
രണ്ട് കുടുംബങ്ങളിലെയും 16 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. സംഘർഷത്തിൽ പരുക്കേറ്റവരെ കൊല്ലം ജില്ലാആശുപത്രിയിലും മതിലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ട് വീട്ടുകാരുടെയും കുട്ടികൾ തമ്മിൽ കഴിഞ്ഞ പെരുന്നാൾ ദിവസത്തിൽ ചെറിയ തർക്കമുണ്ടായിരുന്നു. അന്ന് പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയെന്ന തരത്തിൽ ഇന്നലെ ഇരു വീട്ടുകാരും തമ്മിൽ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.
Story Highlights: Conflict between neighbours in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here