കോൺഗ്രസ് ഉന്നതതല സംഘം ചൈന അതിർത്തി സന്ദർശിക്കും

കോൺഗ്രസ് ഉന്നതതല സംഘം ചൈന അതിർത്തി സന്ദർശിക്കും. അരുണാചൽ അതിർത്തിയാണ് സന്ദർശിക്കുക. ചൈനീസ് കൈയേറ്റം നേരിട്ട് വിലയിരുത്തും. നോർത്ത് ഈസ്റ്റ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സന്ദർശനം. എൻഇസിസിസി കൺവീനർ പ്രദ്യുത് ബോർഡോലോയ് ആണ് ഇക്കാര്യം അറിയിച്ചത് ( Congress visit Arunachal Pradesh ).
ചൈനയുടെ നുഴഞ്ഞുകയറ്റ റിപ്പോർട്ടുകളെ തുടർന്ന് അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് കോൺഗ്രസ് പ്രതിനിധി സംഘം അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനീസ് നുഴഞ്ഞുകയറ്റങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തുടരുന്ന മൗനമാണ് അതിർത്തി സന്ദർശനത്തിന് കാരണമായതെന്ന് പ്രദ്യുത് ബോർഡോലോയ് ദേശീയ മാധ്യമമായ ദി ടെലിഗ്രാഫിനോട് പറഞ്ഞു.
Story Highlights: Cong team lines up visit to assess China situation along Arunachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here