ഇറാഖിൽ ആരാധനാലയം തകർന്ന് മരിച്ചവരുടെ എണ്ണം 5 ആയി

ഇറാഖിലെ കർബല പ്രവിശ്യയിൽ ആരാധനാലയത്തിന്റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.
“സെൻട്രൽ ഇറാഖിലെ പുണ്യനഗരമായ കർബലയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഷിയാ മുസ്ലീം ആരാധനാലയത്തിൽ നിന്നും ഒരു സ്ത്രീയുടേത് ഉൾപ്പെടെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പുറത്തെടുത്ത മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി” സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
ഖത്തറത്ത് അൽ ഇമാം അലി ദേവാലയത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് മണ്ണിടിച്ചിലിൽ പള്ളിയുടെ മേൽക്കൂര തകർന്നത്. നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതായും, ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും എമർജൻസി സർവീസ് അറിയിച്ചു.
Story Highlights: Iraq: Several bodies retrieved from rubble of collapsed shrine in Karbala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here