Advertisement

ഐ.എ.എസ് തലപ്പത്ത് മാറ്റം; കെ.ആർ ജ്യോതിലാലിന് പൊതുഭരണ വകുപ്പിൻ്റെ പൂർണ്ണ ചുമതല

August 22, 2022
2 minutes Read

ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി. കെ.ആർ ജ്യോതിലാലിനെ പൊതു ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. മുമ്പ് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ജ്യോതിലാലിനെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. വനം, വന്യ ജീവി ഊർജ വകുപ്പുകളുടെ അധിക ചുമതലയും ജ്യോതിലാലിനാണ്. ആഭ്യന്തര സെക്രട്ടറി വി വേണുവിന് പി.ആർ.ഡിയുടെ അധിക ചുമതലയും മുഹമ്മദ് ഹനീഷിന് കയർ വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകാനും തീരുമാനമായി. ലാൻഡ് റവന്യൂ കമ്മീഷണർ കെ ബിജുവിനെ തുറമുഖ വകുപ്പ് സെക്രട്ടറിയാക്കി.

Story Highlights: KR Jyotilal is in full charge of the Public Administration Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top