ഗുജറാത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഒഴുകുന്നു: രാഹുല്‍ ഗാന്ധി

ഗാന്ധിയുടെയും പട്ടേലിന്റേയും മണ്ണില്‍ ആരാണ് മയക്കുമരുന്ന് ഒഴുക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഒഴുകുന്നെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കണ്ടെത്തിയിട്ടും തുറമുഖ ഉടമയെ ചോദ്യം ചെയ്യാത്തതെന്നും. എന്തുകൊണ്ട് ഗുജറാത്തില്‍ മയക്കുമരുന്ന് കടത്തുന്നവരെ് എന്‍ സി ബി പിടികൂടുന്നില്ല എന്നും രാഹുല്‍ തന്റെ ട്വിറ്ററിൽ ചോദിക്കുന്നു.(rahul gandhi about drugs activities in gujrath)
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി ഇന്ന് പൗരസമൂഹവുമായി സംവദിക്കും. ഭാരത് ജോഡോ യാത്രയുടെ അജണ്ടയിലുള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചും പൊതുജനങ്ങളുടെ അഭിപ്രായം തേടും. ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് പരിപാടി. അടുത്ത മാസം ഏഴിനാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രക്ക് തുടക്കമാകുന്നത്.
കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം തന്നെ നല്‍കാനാണ് തീരുമാനം. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.
Story Highlights: rahul gandhi about drugs activities in gujrath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here