തിരുവനന്തപുരത്ത് നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപ്പെട്ടു

മോഷ്ടാക്കൾ തോക്ക് ചൂണ്ടി രക്ഷപ്പെട്ടു. തിരുവനന്തപുരം നഗരത്തിലാണ് സംഭവം. ഇടപ്പഴഞ്ഞിയിൽ വീട് കുത്തിത്തുറക്കുന്നത് തടഞ്ഞപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ പൊലീസ് തടഞ്ഞപ്പോഴും തോക്കുചൂണ്ടി. ഇതര സംസ്ഥാന തൊഴിലാളികളാണ് തോക്ക് ചൂണ്ടി രക്ഷപെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.(thieves escaped by shooting with gun)
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
വീട്ടുകാർക്കും നാട്ടുകാർക്കും നേരെ തോക്ക് ചൂണ്ടി. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയിൽ പൊലീസിന് നേരെയും തോക്ക് ചൂണ്ടി. തുടർന്ന് രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു. ഇവരുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ മ്യൂസിയം പൊലീസിന് ലഭിച്ചു. തോക്കുള്ളപ്പെടുള്ള സംവിധാനങ്ങൾ ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ നഗരം വിട്ട് പോയിട്ടില്ല ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: thieves escaped by shooting with gun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here