കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥരെ തല്ലിയ യുവാവ് അറസ്റ്റിൽ

പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചൽ അറക്കൽ ലക്ഷ്മിവാരം വീട്ടിൽ അജേഷാണ് (35) സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ( Young man arrested for beating up police officers in Kollam ).
Read Also: സൗദിയിൽ ജയിൽശിക്ഷ അനുഭവിക്കേ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
തന്നെയും മക്കളെയും ഉപദ്രവിക്കാൻ ഭർത്താവ് ആയുധവുമായി നിൽക്കുന്നുവെന്ന് അജേഷിന്റെ ഭാര്യ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതിനെത്തുടർന്നാണ് പൊലീസ് സംഭവം അന്വേഷിക്കാനെത്തിയത്. കാര്യം തിരക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അജേഷ് ആക്രമിക്കുകയായിരുന്നു. അഞ്ചൽ ഐ.എസ്.എച്ച്.ഒ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: Young man arrested for beating up police officers in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here