Advertisement

മുസ്ലിം നിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാം; ഡല്‍ഹി ഹൈക്കോടതി

August 23, 2022
2 minutes Read
muslim girl can marry without parents consent on attaining puberty says delhi high court

മുസ്ലിം നിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ബിഹാറില്‍ വച്ച് വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. പതിനഞ്ചാം വയസ്സില്‍ വിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും, ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

Read Also: ബാബ രാംദേവിനെ നിയന്ത്രിക്കണം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; സുപ്രീംകോടതി

ഹര്‍ജി പരിഗണിച്ച കോടതി മുസ്സിം വ്യക്ത നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാമെന്ന് വ്യക്തമാക്കി. കൂടാതെ വിവാഹ ശേഷം പെണ്‍കുട്ടിക്ക് ഭര്‍ത്താവിന് ഒപ്പം കഴിയാന്‍ അവകാശമുണ്ട്. വിവാഹ ശേഷമുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് ഉത്തരവ് .

Story Highlights: muslim girl can marry without parents consent on attaining puberty says delhi high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top