Advertisement

കൈവിരലുകള്‍ ഒടിച്ചു, മര്‍ദിച്ച് ബോധം കെടുത്തി; യുവതിക്കെതിരെ പൊലീസുകാരനായ ഭര്‍ത്താവിന്റെ ക്രൂരത

August 23, 2022
2 minutes Read

യുവതിക്കെതിരെ പൊലീസുകാരനായ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ യുവതിയുടെ കൈവിരലുകള്‍ ഒടിഞ്ഞു. ശരീരത്തില്‍ പലയിടത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മര്‍ദനത്തില്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. കഴിഞ്ഞ ഏഴ് വര്‍ഷമായി തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുന്നതായാണ് യുവതിയുടെ പരാതി. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സൈലേഷിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്. (violence against wife from husband a police man)

ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് പൊലീസ് പരാതിയെടുക്കുന്നില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അല്‍പ സമയം മുന്‍പ് യുവതിയുടെ കുടുംബം ശൈലേഷിനെതിരെ ജില്ലാ പൊലീസ് മേധാവി മുന്‍പാകെ പരാതി നല്‍കി. വിഷയം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെന്നാണ് വിവരം.

Story Highlights: violence against wife from husband a police man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top