‘കോൺഗ്രസിന് രാജ്യ താത്പര്യമില്ല’; ദേശീയ വക്താവ് ജയ്‌വീർ ഷെർഗിൽ രാജിവച്ചു

കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ ദേശീയ വക്താവ് സ്ഥാനത്ത് നിന്നും രാജിവച്ചു. രാജിവയ്‌ക്കുന്നതായി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്ക് അദ്ദേഹം കത്ത് നൽകി. പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്നാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.
രാജിക്കത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ജയവീർ ഷെർഗിൽ ആരോപിച്ചിരിക്കുന്നത്.
രാജ്യതാല്പര്യത്തിനപ്പുറം വ്യക്തി താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുവെന്നും യാഥാർത്ഥ്യത്തെ അവഗണിച്ചുകൊണ്ടാണ് പല തീരുമാനങ്ങളും സ്വീകരിക്കുന്നതെന്നും രാജിക്കത്തിൽ ആരോപിക്കുന്നു.
Read Also: അധ്യാപകന്റെ മർദനമേറ്റ് ദളിത് വിദ്യാർത്ഥിയുടെ മരണം; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു
പാർട്ടിയുമായുള്ള അസ്വാരസ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ആനന്ദ് ശർമ്മ ഹിമാചൽപ്രദേശ് സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ വക്താവ് സ്ഥാനം ഷെർഗിലും ഉപേക്ഷിച്ചത്.
Story Highlights: Jaiveer Shergill Resigns As Congress Spokesperson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here