പാലക്കാട് പതിനാലുകാരി പ്രസവിച്ചു; അച്ഛന്റെ സുഹൃത്ത് അറസ്റ്റിൽ

പാലക്കാട് പതിനാലുകാരി പ്രസവിച്ചു. പാലക്കാട് കൊല്ലംങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ സുഹൃത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അച്ഛനോടൊപ്പം മദ്യപിച്ച ശേഷം പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയായത് വൈകിയാണ് വീട്ടുകാർ അറിഞ്ഞത്. ആരോഗ്യപരമായ പരിശോധന നടത്തുമ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന സൂചന വീട്ടുകാർക്ക് ലഭിക്കുന്നത്. സംഭവത്തിൽ കൊല്ലംങ്കോട് പൊലീസ് കേസെടുക്കുകയും അച്ഛന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read Also: സ്കൂൾ വിദ്യാർത്ഥിനിയെ കടപ്പുറത്തുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ
Story Highlights: 14-year-old girl Gave birth in Palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here