യുവതിയെ തട്ടിക്കൊണ്ടു പോകാനായി വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരുന്നയാൾ പിടിയിൽ

യുവതിയെ തട്ടിക്കൊണ്ടു പോകാനായി വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരുന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്താണ് സംഭവം. കിളിമാനൂർ പഴയകുന്നുമ്മേൽ ചെമ്പകശേരി അരുൺ നിവാസിൽ അരുൺ ( 34 ) ആണ് പിടിയിലായത്.
Read Also: കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; ഇടിച്ച വാഹനം കണ്ടെത്തി, ഡ്രൈവർ അറസ്റ്റിൽ
പ്രതിയുടെ സുഹൃത്തായ മുളയ്ക്കലത്തുകാവ് സ്വദേശിനിയെ തട്ടിക്കൊണ്ടു പോകാൻ യുവതിയുടെ വീട്ടിൽക്കയറി മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. അരുൺ യുവതിയുടെ വീട്ടിൽ ഒളിപ്പിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പാഞ്ഞെത്തിയത്. നിരവധി കേസുകളിലെ പ്രതിയും കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് ഇയാൾ.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ് പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ യുവതിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.
Story Highlights: man who broke into the house was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here