Advertisement

വർക്കലയിൽ പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണിയായി; പീഡിപ്പിച്ച യുവാവ് പിടിയിൽ

August 26, 2022
3 minutes Read
10th class girl gets pregnant; The young man arrested

പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. ഇടവ പാറയിൽ മൂടില്ലാവിള സുഗന്ധാലയം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന എസ്. രഞ്ജിത്ത് (21) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ( 10th class girl gets pregnant; The young man arrested ).

Read Also: ക്ഷേത്രത്തിലെ ആമവിളക്ക് മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തി; അവസാന പ്രതിയും പിടിയിൽ

അസഹനീയമായ വയറുവേദനയുമായാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പത്താംക്ലാസുകാരി ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. 8-ാം ക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. വർക്കല ഡി.വൈ.എസ്‌.പി പി. നിയാസ്, വർക്കല എസ്‌.എച്ച്.ഒ സനോജ്.എസ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights: 10th class girl gets pregnant; The young man arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top