ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാജി നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടു. ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും പ്രധാനമാണ്. ഇതോടെ എല്ലാ പദവികളും അദ്ദേഹം ഒഴിഞ്ഞിരിക്കുകയാണ്.
വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു, നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ച എന്നിവയടക്കമുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. ജി 23 സഖ്യം കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങളിലേക്കെത്തുകയാണെന്നാണ് സൂചനകള്‍.
സംഘടനാ മികവിന്റെ കാര്യത്തില്‍ അദ്ദേഹം എന്നും പുലര്‍ത്തിയ പക്വത കോണ്‍ഗ്രസിന്റെ ഭരണകാലത്തും അല്ലാത്ത കാലത്തും ഏറെ നിര്‍ണായകമായിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളും കോണ്‍ഗ്രസിന് മറക്കാനാകുന്നതല്ല.
Story Highlights: Ghulam Nabi Azad left congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here