Advertisement

‘ആണുങ്ങളെ വിശ്വാസമില്ല’; നടി കനിഷ്‌ക സ്വയം വിവാഹിതയായി

August 26, 2022
2 minutes Read
kanishka soni married herself sologamy

നടി കനിഷ്‌ക സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്‌ക 2021 ൽ ആദി പരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്. ( kanishka soni married herself sologamy )

നാല് മാസങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് ചേക്കേറിയ കനിഷ്‌ക സ്വയം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ ക്ഷമയല്ല സ്വയം വിവാഹം കഴിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കനിഷ്‌ക പറയുന്നു.

‘പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ അധികമാകില്ല, എനിക്ക് അവരെ തീരെ വിശ്വാസമില്ല. പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്‌സിക് ബന്ധത്തിൽ അകപ്പെടുന്നതിലും നല്ലത് ഞാൻ എന്നെ തന്നെ പ്രണയിക്കുന്നതാണ്.’- കനിഷ്‌ക പറയുന്നു.

താൻ യാതൊരുവിധ ചടങ്ങുകളുമില്ലാതെയാണ് വിവാഹിതയായതെന്നും കനിഷ്‌ക പറഞ്ഞു. സിന്ദൂരവും മംഗൽസൂത്രയും അണിഞ്ഞ് തുടങ്ങുകയയിരുന്നു. ഓഗസ്റ്റ് 6 ന് സമൂഹമാധ്യമത്തിൽ മാരിറ്റൽ സ്‌റ്റേറ്റസും മാറ്റി.

Story Highlights: kanishka soni married herself sologamy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top