Advertisement

എല്ലാ മാൻ മിസ്സിംഗ്‌ കേസുകളും അന്വേഷിക്കാൻ പൊലീസിന് അഭ്യന്തര വകുപ്പിന്റെ നിർദേശം

August 26, 2022
2 minutes Read
kerala Police to investigate man missing cases

തിരോധാന കേസുകൾ അന്വേഷിക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകൾ എല്ലാം അന്വേഷിക്കാനാണ് അഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. സ്വർണ്ണക്കടത്ത് കൊലപാതക കേസിനെ തുടർന്നാണ് ഈ നീക്കമെന്നാണ് സൂചന. ( kerala Police to investigate man missing cases ).

Read Also: യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക: കേരള പൊലീസ്

ഇതുവരെ കണ്ടെത്താൻ കഴിയാതെ ഒഴിവാക്കിയ കേസുകൾ എല്ലാം പുനർ അന്വേഷണം നടത്താനാണ് നീക്കം. എങ്ങും എത്താതെ പോയ തിരോധാന കേസുകളുടെയെല്ലാം നിജസ്ഥിതി പരിശോധിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സ്റ്റേഷൻ തല കണക്കുകൾ എടുത്ത് പരിശോധന നടത്തും.

സംസ്ഥാനത്ത് 100 ഓളം മാൻ മിസ്സിംഗ്‌ കേസുകൾ അന്വേഷണം നിലച്ച വിവരത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ സുപ്രധാന നടപടി. രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് പൊലീസിന് നിർദേശം നൽകിയതെന്നാണ് വിവരം.

Story Highlights: kerala Police to investigate man missing cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top