Advertisement

മൂന്നു പേരെ കൊലപ്പെടുത്തി ഒളിവിൽ പോയി; പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ

August 26, 2022
2 minutes Read

മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ. പാർഗാന സ്വദേശി രവികുൽ സർദാറിനെയാണ് പശ്ചിമ ബംഗാൾ പൊലീസ് പന്നിയങ്കര പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.

Read Also: പശ്ചിമ ബംഗാളിൽ സംഘർഷം; 4 മരണം

മീഞ്ചന്തയിലെ അതിഥി തൊഴിലാകളുടെ താമസ സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്ത മൂന്നു പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പശ്ചിമ ബംഗാളിലെ കാനിംഗ് പൊലിസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്.

Story Highlights: One man arrested in Kozhikode Murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top