ജഗതിക്ക് ഓണക്കോടി നൽകി സുരേഷ്‌ഗോപി; ഒപ്പം ‘ജഗതി എന്ന അഭിനയ വിസ്‍മയം’പുസ്‌തക പ്രകാശനവും

മലയാള സിനിമയ്ക്ക് ലഭിച്ച അതുല്യ പ്രതിഭകളിൽ ഒരാളാണ് ജഗതി. അപ്രതീക്ഷിമായി സംഭവിച്ച അപകടത്തെ തുടർന്ന് മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം. മികച്ച ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ജഗതി ശ്രീകുമാറും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ് ഇരു താരങ്ങളും. വരനെ ആവശ്യമുണ്ട്, പാപ്പൻ എന്നീ ചിത്രങ്ങളുടെ വലിയ വിജയത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരുമ്പോൾ സിബിഐ 5 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ജഗതി ശ്രീകുമാറും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.(Suresh gopi gifts onakkodi to jagathy)
ഇപ്പോൾ ജഗതിക്ക് ഓണക്കോടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. അതോടൊപ്പം ജഗതിയെ പറ്റി രമേശ് പുതിയമഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്‍മയം’ എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും ഈ വേളയിൽ സുരേഷ് ഗോപി നിര്‍വ്വഹിച്ചു. സുരേഷ് ഗോപി ജഗതിയുടെ വീട് സന്ദർശിച്ചതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
അതേ സമയം ജോഷി ചിത്രം ‘പാപ്പൻ’ വമ്പൻ വിജയമായ സന്തോഷത്തിലാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് പാപ്പൻ. aതിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധികൾ വലിയ ചർച്ച വിഷയമായി മാറിയ സമയത്താണ് സംവിധായകൻ ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ പ്രദർശനത്തിനെത്തിയത്. ആളുകൾ ഇനി തിയേറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചർച്ചകളെ കാറ്റിൽ പറത്തി ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. 50 കോടി ചിത്രം നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story Highlights: Suresh gopi gifts onakkodi to jagathy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here