‘ഏറ്റവും മികച്ച ബാറ്റ്സ്മാൻ ബാബർ അസം തന്നെ’; പാക്ക് താരത്തെ പുകഴ്ത്തി വിരാട് കോലി

പാക്ക് നായകൻ ബാബർ അസത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. സ്റ്റാർ സ്പോർട്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ബാബറിനെ ‘ഏറ്റവും മികച്ച ബാറ്റ്സ്മാൻ’ എന്നാണ് കോലി വിശേഷിപ്പിച്ചത്. ഏഷ്യാ കപ്പിൽ നാളെയാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം.
“ബാബർ അസം എല്ലാ ഫോർമാറ്റുകളിലും ഇപ്പോൾ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ഞാൻ ഏറെ ആസ്വദിക്കാറുണ്ട്. 2019 ലെ ലോകകപ്പിന് ശേഷമായിരുന്നു അസമിനോട് ആദ്യമായി സംസാരിക്കുന്നത്. അന്ന് ക്രിക്കറ്റിനെ കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു. വളരെ എളിമയുള്ള ഒരു കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”- കോലി പറഞ്ഞു.
മോശം ഫോമിൻ്റെ പേരിൽ വിമർശം നേരിട്ടിരുന്ന കോലിയെ പിന്തുണച്ച് ബാബർ അസം നേരത്തെ രംഗത്തെത്തിയിരുന്നു. “ഇതും കടന്നുപോകും, ദൈര്യമായി ഇരിക്കൂ” എന്ന് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ബാബർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നാലെ കോലി പാക്ക് താരത്തിൻ്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം ഏഷ്യാ കപ്പില്‍ നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Story Highlights: Babar Azam is probably the top batsman right now; Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here