ഗുലാം നബി ആസാദ് പറഞ്ഞ ആ ബോഡിഗാർഡ് മലയാളി ?

ഗുലാം നബി ആസാദിന്റെ ആരോപണമുന കെ.ബി ബൈജുവിലേക്ക്. രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ബൈജുവാണെന്ന് സൂചന.
രാഹുൽ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥനായിരുന്നു കെ.ബി ബൈജു. കോട്ടയം കൂരോപ്പട സ്വദേശി കെ.ബി ബൈജു 2007 ലാണ് ജോലി ഉപേക്ഷിച്ച് രാഹുലിനൊപ്പം ചേർന്നത്.
വിവാദങ്ങൾക്ക് മറുപടി പറയാനില്ലെന്ന് കെ.ബി ബൈജു ട്വന്റിഫോറിനോട് പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ തീരുമാനമെടുക്കുന്നതിലും മറ്റും രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്നത് ബോഡി ഗാർജാണെന്ന ഗുരുതര ആരോപണമാണ് ഇന്നലെ രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച കത്തിൽ എന്നാൽ ബോഡിഗാർഡിന്റെ പേരെടുത്ത് വിമർശിച്ചിട്ടില്ല.
Story Highlights: gulam nabi azad allegation against kb byju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here