നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍; അതിര്‍ത്തിയില്‍ കൈവീശി സൗഹൃദം പങ്കിട്ട് പാക് സൈനികരും

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്യുന്ന സൈനികരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഇന്ത്യാ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് സൈനികരുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സിദ്ദു മൂസെവാലയുടെ ‘ബാംബിഹ ബോലെ’ എന്ന ഗാനത്തിനും ചുവടുകള്‍ വെച്ച് സൗഹൃദം പങ്കിടുന്ന സൈനികരാണ് വിഡിയോയില്‍. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്.
Sidhu’s songs playing across the border! bridging the divide! pic.twitter.com/E3cOwpdRvn
— HGS Dhaliwal (@hgsdhaliwalips) August 25, 2022
ഗാനത്തിനൊപ്പം മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന ഇന്ത്യന്‍ സൈനികരാണ് വിഡിയോയില്‍. ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഉയര്‍ന്ന സംഗീതവും സൈനികരുടെ നൃത്തച്ചുവടുകളും കണ്ട് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് നിന്ന് കൈ ഉയര്‍ത്തി ഇന്ത്യന്‍ സൈനികരെ അഭിവാദ്യം ചെയ്യുന്ന പാക് സൈനികരെയും വിഡിയോയില്‍ കാണാം.
Story Highlights: Indian & Pakistani Soldiers Dance At The Border In This Viral Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here