കോഴിക്കോടും യെല്ലോ അലേർട്ട്; ആകെ 11 ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം . പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ഇടമലയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ ഡാമിലെ ജല നിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 163.5 മീറ്ററാണ്. റൂൾ കർവ് ലവൽ 164 മീറ്ററമാണ്.
ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് മൂന്നാം ഘട്ട മുന്നറിയിപ്പ് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാം തുറന്ന് ജലം ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളും മുന്നൊരുക്കങ്ങളും നടത്താനാണ് കെഎസ്ഇബി നിർദേശം
ഇതിനിടെ വിലങ്ങാട് ടൗണിലും കടകളിലും വെള്ളം കയറി. വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിന്റെ ഭാഗമായി ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ ഇടയാക്കിയതെന്നാണ് സംശയം. വിലങ്ങാട് വാളുക്ക് പാലവും വെള്ളത്തിനടിയിലായി.
Read Also: ഇടമലയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് വന മേഖലയിൽ ഉരുൾ പൊട്ടിയതായാണ് സൂചന. പുഴയിലും ജലനിരപ്പ് ഉയർന്നു. അതേസമയം, കണ്ണൂർ നെടുംപൊയിൽ വനത്തിലും ഉരുൾപൊട്ടിയതായി സംശയമുണ്ട്. നെടുംപൊയിൽ സെമിനാരി വില്ലയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ നെടുംപോയിൽ മാനന്തവാടി പാതയിൽ ഗതാഗതം തടസപ്പെട്ടു. സംസ്ഥാന വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്.
Story Highlights: Rain Alert Kerala Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here