പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും; വിഡിയോ വൈറല്‍

അച്ഛനും അമ്മയുമായി മക്കള്‍ക്കുള്ള ബന്ധം എപ്പോഴും വളരെ സ്‌പെഷ്യല്‍ ആയിരിക്കും. മക്കളുമൊത്തുള്ള മാതാപിതാക്കളുടെ ചില ഇമോഷണല്‍ വിഡിയോകള്‍ പലപ്പോഴും കണ്ണ് നനയിക്കാറുമുണ്ട്. മകളോടുള്ള വാത്സല്യത്തിന് തെളിവായി ഒരു അച്ഛനും അമ്മയും മകളുടെ കാല്‍ പാലുകൊണ്ട് കഴുകി അത് കുടിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹൃദയത്തെ സ്പര്‍ശിക്കുന്ന വിഡിയോ എന്ന് ചിലര്‍ ഇതിനെ വിളിക്കുന്നുണ്ടെങ്കിലും വിഡിയോയ്‌ക്കെതിരെ ചിലയിടങ്ങളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. (This woman’s parents washed her feet with milk and then drank it Viral video )
യുവതിയായ മകളെ കസേരയിലിരുത്തി അവളുടെ കാലുകള്‍ വൃത്തിയാക്കുന്ന മാതാപിതാക്കളെയാണ് വൈറല്‍ വിഡിയോയില്‍ കാണാനാകുന്നത്. മകളുടെ കാലുകള്‍ നന്നായി തുടച്ച ശേഷം നിലത്തിരുന്ന് അവളുടെ കാലിലേക്ക് പാലൊഴിക്കുന്ന പിതാവിനെ വിഡിയോയില്‍ കാണാം. ഇതേ പാല്‍ ഒരു പാത്രത്തില്‍ ശേഖരിച്ച് ഇയാള്‍ അത് കുടിക്കുന്നു. മകള്‍ അത് വിലക്കുന്നുണ്ടെങ്കിലും പകുതിയോളം പാല്‍ പിതാവ് കുടിക്കുന്നു. പിതാവില്‍ നിന്ന് ഗ്ലാസ് വാങ്ങിയ ഭാര്യ അവശേഷിച്ച പാല്‍ കുടിക്കുന്നു. തുടര്‍ന്ന് മകളുടെ കാലുകള്‍ ചുവന്ന നിറത്തില്‍ മുക്കിയ ശേഷം ഒരു വെള്ളത്തുണിയില്‍ അവളുടെ കാല്‍പാദങ്ങള്‍ പതിപ്പിക്കുന്നതായും വിഡിയോയിലുണ്ട്.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. വീട് വിട്ടു പോകുന്ന മകളുടെ കാല്‍പാടുകള്‍ സൂക്ഷിക്കുന്ന മാതാപിതാക്കള്‍ എന്ന് സൂചിപ്പിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കണ്ണ് നനയിച്ചെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ വിഡിയോയിലെ മാതാപിതാക്കള്‍ അതിനാടകീയമായി പെരുമാറുന്നു എന്നായിരുന്നു മറ്റ് ചിലരുടെ വിമര്‍ശനം. മക്കളോട് മാതാപിതാക്കള്‍ക്ക് ഇത്ര വിധേയത്വത്തിന്റെ ആവശ്യമില്ലെന്നും വിഡിയോയ്ക്ക് കമന്റുകള്‍ വരുന്നുണ്ട്.
Story Highlights: This woman’s parents washed her feet with milk and then drank it Viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here