ബ്രൗസ് ചെയ്യുമ്പോള്‍ സമയം ലാഭിക്കണോ?; ഗൂഗിള്‍ ക്രോമില്‍ ഈ ഷോര്‍ട്ട് കട്ടുകള്‍ പരീക്ഷിച്ചുനോക്കൂ

എല്ലാവരുടേയും പ്രീയപ്പെട്ട ബ്രൗസറായി ഗൂഗിള്‍ ക്രോം മാറിയത് വളരെ വേഗത്തിലായിരുന്നു. ബ്രൗസിംഗിനായി നമ്മുടെ ദിവസത്തിലെ നല്ലൊരു ശതമാനം സമയവും നാം മാറ്റിവയ്ക്കാറുണ്ട്. ഗൂഗിള്‍ ക്രോമിനായി മാറ്റിവയ്ക്കുന്ന ഈ സമയത്തെ കുറച്ചുകൂടി കൃത്യമായി ഉപയോഗിക്കാന്‍ ഈ ടിപ്‌സ് പരീക്ഷിച്ചു നോക്കൂ. ( tips and shortcuts for google chrome)
നിങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന ഡിവൈസുകളിലേക്ക് വളരെയെളുപ്പത്തില്‍ നിങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന വെബ് പോജിന്റെ യുആര്‍എല്‍ കൈമാറാന്‍ സാധിക്കും. പേജിന്റെ യുആര്‍എല്‍ ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന സെന്റ് ടു യുവര്‍ ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ യുആര്‍എല്‍ പങ്കുവയ്ക്കാം. നിങ്ങളുടെ മറ്റ് ഡിവൈസുകളില്‍ അതിനാല്‍ തന്നെ ഒരേ കാര്യം വീണ്ടും ആദ്യം മുതല്‍ സെര്‍ച്ച് ചെയ്യേണ്ടി വരില്ല.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
ഒരു വെബ് പേജില്‍ നിങ്ങള്‍ കണ്ട ചില ടെക്സ്റ്റുകള്‍ ഹൈലൈറ്റ് ചെയ്ത് സെന്റ് ചെയ്യാന്‍ ഗൂഗിള്‍ ക്രോമില്‍ വളരെ എളുപ്പമാണ്. ഷെയര്‍ ചെയ്യാനുദ്ദേശിക്കുന്ന പാരഗ്രാഫ് സെലക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന കോപ്പി ലിങ്ക് ടു ഹൈലൈറ്റ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. പിന്നീട് നിങ്ങള്‍ ഈ യുആര്‍എല്‍ ഷെയര്‍ ചെയ്യുമ്പോള്‍ പാരഗ്രാഫ് ഹൈലൈറ്റായി തന്നെ യുആര്‍എല്‍ ലഭിക്കുന്ന ആള്‍ക്കും കാണാന്‍ സാധിക്കും
നിരന്തരം പല വെബ്‌സൈറ്റുകളിലായി ഉപയോഗിക്കേണ്ടി വരുന്ന ഇ-മെയില്‍ ഐഡി, മേല്‍വിലാസം മുതലായ കാര്യങ്ങള്‍ വീണ്ടും വീണ്ടും ടൈപ്പ് ചെയ്യാന്‍ മടിയാണെങ്കില്‍ നിങ്ങള്‍ക്ക് ക്രോമിന്റെ ഓട്ടോഫില്‍ ഫീച്ചര്‍ ഉപയോഗിക്കാം. സെറ്റിംഗ്‌സില്‍ ഓട്ടോഫില്‍ എനേബിള്‍ ചെയ്താല്‍ ഫോമുകളില്‍ ഗൂഗിള്‍ തന്നെ നിങ്ങളുടെ പല വിവരങ്ങളും ഫില്‍ ചെയ്‌തോളും.
Story Highlights: tips and shortcuts for google chrome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here