വീടിന് നേരെയുള്ള കല്ലേറ് ആസൂത്രിതം, ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ; ആനാവൂർ നാഗപ്പൻ

വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ആനാവൂർ നാഗപ്പൻ. എല്ലാം ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ. പാർട്ടി അണികൾ പ്രകോപനങ്ങിൽ വീഴരുതെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.
ആക്രമണങ്ങൾ വനിതാ കൗൺസിലറെ ആക്രമിച്ചതിൻ്റെ ജാള്യത മറയ്ക്കാനാണ്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവർ തങ്ങിയത് ആറ്റുകാൽ അമ്പലത്തിൻ്റെ ആശുപത്രിയിൽ. ആശുപത്രി നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. അമ്പല കമ്മറ്റിയെ പോലും തെറ്റിധരിപ്പിക്കുന്നു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു. ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രകോപനം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
അതിനിടെ ആനാവൂർ നാഗപ്പന്റെ വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഇപി ജയരാജൻ രംഗത്തുവന്നു. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടർച്ചയാണ് വീടിന് നേരെയുണ്ടായ കല്ലേറ്. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം; ബിജെപിക്കെതിരെ ആനാവൂര്‍ നാഗപ്പന്‍
ഇന്നലെ രാത്രിയായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറഇനും കേടുപാടുകൾ സംഭവിച്ചിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു. അതുകൊണ്ട് തന്നെ പ്രാദേശിക നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: Anavoor Nagappan response house attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here