സിപിഐഎം ജില്ലാ കമ്മറ്റി ആക്രമണം; എബിവിപി ഓഫീസിൽ നിന്ന് ബൈക്കുകൾ കണ്ടെത്തി

സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസ് ആക്രച്ച കേസിൽ അക്രമികൾ എത്തിയ രണ്ട് ബൈക്കുകൾ കണ്ടെത്തി. എബിവിപി സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്നാണ് ബൈക്കുകൾ കണ്ടെത്തിയത്. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും അന്വേഷണ സംഘം കണ്ടെത്തി. (cpim office attack bikes)
വഞ്ചിയൂരിലെ എ.ബി.വി.പി-സി.പി.ഐ.എം. സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ സി.പി.ഐ.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ബൈക്കില്‍ എത്തിയ സംഘം കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയത്. ആറു പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ മൂന്നു പേര്‍ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also: സി.പി.ഐ.എം ഓഫീസ് ആക്രമണം; എ.ബി.വി.പി. പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
വഞ്ചിയൂരില്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എ.ബി.വി.പി. പ്രവര്‍ത്തകര്‍ പൊതുവേദിയിൽ ബലം പ്രയോഗിച്ചു നിവേദനം നല്‍കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം. ഈ സംഘത്തിൽ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചത്. സംഘര്‍ഷത്തിന് ശേഷം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപോയാണ് പാര്‍ട്ടി ഓഫീസിന് കല്ലെറിഞ്ഞത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചു. പൊലീസ് എത്തിയതോടെ ആര്‍.എസ്.എസ്-ബിജെ.പി പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് സംഘടിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത് പൊലീസ് ഇന്നത്തേക്ക് മാറ്റിയത്.
കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ കൈയേറ്റം ചെയ്ത കേസില്‍ പൊലീസ് ഈ മൂന്ന് എ.ബി.വി.പി. പ്രവര്‍ത്തകരുടെയും അറസ്റ്റ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി ജാമ്യം നല്‍കി. പിന്നാലെയാണ് കല്ലേറ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ തമ്പാനൂര്‍ പൊലീസ് എത്തിയത്. ആശുപത്രിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
Story Highlights: cpim district committee office attack bikes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here