മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലനെ കെട്ടിയിട്ട് മർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ

ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലനെ കെട്ടിയിട്ട് മർദ്ദിച്ചു. ലചരക്ക് കടയിൽ നിന്ന് 600 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 14കാരനായ ബാലനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. കുട്ടിയെ മണിക്കൂറുകളോളം തല്ലിയെന്നാണ് ആരോപണം. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ അറസ്റ്റിലായി.
ഷാജഹാൻപൂർ ജില്ലയിൽ ഓഗസ്റ്റ് 22നാണ് സംഭവം. കട ഉടമയായ മുകേഷ് കുട്ടിയെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് തല്ലുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇയാളാണ് അറസ്റ്റിലായത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയ സമയത്ത് കടയുടമ അവിടെ എത്തി തന്റെ മുഖത്തടിച്ചതായി കുട്ടി പറയുന്നു. പിന്നീടായിരുന്നു കെട്ടിയിട്ട് മർദ്ദനം.
Story Highlights: dalit boy beaten up arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here