കനത്ത മഴ: ബത്തേരിയില്‍ മലവെള്ളപ്പാച്ചില്‍

വയനാട് ബത്തേരിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തോട് കരകവിഞ്ഞതിനെത്തുടര്‍ന്ന് ജനവാസകേന്ദ്രത്തില്‍ വെള്ളം കയറി. (heavy rain in wayanad batheri)
സന്ധ്യയോടെയാണ് ബത്തേരിയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. വയലിന് സമീപമുള്ള അഞ്ചോളം വീടുകളില്‍ വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്. മഴ തുടരുന്നതിനാല്‍ പ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു വരികയാണെന്ന് പഞ്ചായത്തംഗങ്ങള്‍ വ്യക്തമാക്കി. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Story Highlights: heavy rain in wayanad batheri
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here