മകന് വേണ്ടി ദുബായിലെ ഏറ്റവും വില കൂടിയ വില്ല വാങ്ങി മുകേഷ് അംബാനി; വില 630 കോടി രൂപ

മകന് വേണ്ടി ദുബായിലെ ഏറ്റവും വില കൂടിയ വില്ല വാങ്ങി മുകേഷ് അംബാനി. ജുമൈറയിലെ 80 മില്യണ്‍ ഡോളര്‍( ഏകദേശം 630 കോടി രൂപ) വില വരുന്ന ബീച്ച് സൈഡ് ആഡംബര വില്ലയാണ് ഇളയ മകന്‍ ആനന്ദിന് വേണ്ടി മുകേഷ് അംബാനി വാങ്ങിയത്. (Mukesh Ambani’s Reliance Industries is the mystery buyer of most expensive villa in Dubai)
ഈന്തപ്പനയുടെ ആകൃതിയിലുള്ള ഒരു കൃത്രിമ ദ്വീപസമൂഹത്തിന്റെ വടക്ക് ഭാഗത്താണ് ദുബായിലെ ഏറ്റവും വില കൂടിയ ബീച്ച് സൈഡ് മാന്‍ഷന്‍ സ്ഥിതി ചെയ്യുന്നത്. വില്ലയില്‍ 10 ബെഡ്‌റൂമുകളും ഒരു സ്പായും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളങ്ങളും ഉണ്ട്. ദുബായില്‍ നടന്ന ഏറ്റവും വലിയ ഈ കെട്ടിട ഡീല്‍ സ്വകാര്യമായാണ് നടന്നത്. വാങ്ങിയ ആളുടെ പേര് പുറത്തുവിട്ടിരുന്നില്ല. പിന്നീട് വില്ല വാങ്ങിയത് മുകേഷ് അംബാനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പ്രതികരണത്തിന് റിലയന്‍സ് കമ്പനി അധികൃതര്‍ തയാറായിരുന്നില്ല.
Read Also: പതിനേഴാം വയസിൽ ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺക്കുട്ടി…
ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം അംബാനിയുടെ 93.3 ബില്യണ്‍ ഡോളര്‍ സമ്പത്തിന്റെ മൂന്ന് അവകാശികളില്‍ ഒരാളാണ് ആനന്ദ്. ലോകത്തിലെ ഏറ്റവും വലിയ 11-ാമത്തെ ധനികനായ മുകേഷ് അംബാനിക്ക് ഇപ്പോള്‍ 65 വയസ് പ്രായമുണ്ട്. തന്റെ ബിസിനസ് സാമ്രാജ്യം ഗ്രീന്‍ എനര്‍ജി, ടെക്, ഇകൊമേഴ്‌സ് എന്നിവയിലേക്ക് വികസിപ്പിച്ചതിന് ശേഷം മുകേഷ് അംബാനി ഘട്ടംഘട്ടമായി തന്റെ മക്കള്‍ക്ക് ചുമതലകള്‍ കൈമാറി വരികയാണ്.
Story Highlights: Mukesh Ambani’s Reliance Industries is the mystery buyer of most expensive villa in Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here