Advertisement

കൊച്ചിയിൽ കൊലപാതകം; ഹോട്ടലിലുണ്ടായ തർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

August 28, 2022
2 minutes Read

കൊച്ചിയിൽ കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി ഓയോ റൂമിലാണ് സംഭവമുണ്ടായത്.

സംഭവത്തിൽ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ.

Read Also: ആദ്യം കഴുത്തു ഞെരിച്ചു; ബോധം പോയപ്പോൾ ഗ്യാസ് കുറ്റി തലക്കിട്ടു, മകൻ അമ്മയെ കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കം

Story Highlights: Young man was beaten to death Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top