ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ടീമിൽ 2 മലയാളികൾ

ജപ്പാനിലെ ഷിമാന്റോയിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങളും. സെപ്റ്റംബർ മൂന്ന് മുതൽ ആറു വരെ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സ്വദേശി പി.പി അജ്മലും(29) 1, 2 തീയതികളിൽ അരങ്ങേറുന്ന അണ്ടർ 23 യിൽ പത്തനംതിട്ട സ്വദേശി റിജു വി റെജിയുമാണ്(22) ഇന്ത്യൻ ജഴ്സി അണിയുന്നത്.
കോഴിക്കോട് ആമം കുനിവയൽ എ.എച്ച് ഹൗസിൽ അഷറഫ്-മെഹ്ജാബി ദമ്പതികളുടെ മകനാണ് അജ്മൽ. കഴിഞ്ഞ വർഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച അജ്മൽ, നിലവിൽ തമിഴ്നാട് ഈറോഡ് ആർ.എം.എസി ജീവനക്കാരനാണ്. പത്തനംതിട്ട കൈപ്പട്ടൂർ വള്ളിക്കോട്ട് വീട്ടിൽ റെജി ജോർജിന്റേയും, ഏലിയാമ്മ റെജിയുടേയും മകനാണ് അണ്ടർ 23 ടീമിലേക്ക് തെരഞ്ഞെടുത്ത റിജു. കാതലിറ്റിക് കോളജിലെ പിജി വിദ്യാർത്ഥിയാണ്.
Story Highlights: Asian Softball Championship; 2 Malayalis in Indian team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here