Advertisement

വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവ്; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം

August 29, 2022
2 minutes Read
cpim moves to reorganize pinarayi vijayan ministry

എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക.(cpim moves to reorganize pinarayi vijayan ministry)

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന പറഞ്ഞു കേട്ട അത്ര വിപുലമായേക്കില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം ആയിരിക്കും എംവി ഗോവിന്ദന്‍ രാജി നല്‍കുക. ഓണത്തിന് ശേഷം പുതിയ മന്ത്രിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറി യോഗം ചേരും. എം.വി.ഗോവിന്ദന്റെയും സജി ചെറിയാന്റെയും ഒഴിവുകള്‍ നികത്തുന്നതിനായിരിക്കും മുന്‍ഗണന.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാകും പുനഃസംഘടന. എം വി ഗോവിന്ദന് പകരം പൊന്നാനി എംഎല്‍എ നന്ദകുമാര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ട്. ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവും പരിഗണിക്കപ്പെടും. സജി ചെറിയാനു് പകരം പി.പി. ചിത്തരഞ്ജന്റെ പേരിനാണ് മുന്‍തൂക്കം.

Read Also: സിപിഐഎം ഓഫീസ് ആക്രമണക്കേസ്; ആറ് എബിവിപി പ്രവർത്തകർക്കും ജാമ്യം

എ.എന്‍.ഷംസീര്‍, എം.ബി രാജേഷ് എന്നിവരും ചര്‍ച്ചകളില്‍ നിറയുന്നു. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അഴിച്ചു പണിക്കാണ് തീരുമാനമെങ്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

Story Highlights: cpim moves to reorganize pinarayi vijayan ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top