രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേള: കൗപീനശാസ്ത്രം ഉൾപ്പെടെ 12 മലയാള ചിത്രങ്ങൾ നാളെ

ഗാന്ധിസത്തിൽ ആകൃഷ്ടയായി പതിനാറാം വയസ്സിൽ സ്വാതന്ത്ര സമരത്തിനിറങ്ങിയ സരസ്വതിയമ്മയുടെ കഥ പറയുന്ന മാര മാര മാരയും, ഒരു മദ്യപാനിയുടെ കുടുംബജീവിതം പ്രമേയമാക്കിയ കെറോ സീനുമുൾപ്പെടെ 12 മലയാള ചിത്രങ്ങൾ നാളെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
ഷിജിത് കല്യാടൻ സംവിധാനം ചെയ്ത ഇറച്ചിക്കോഴി, സൈറ, ലക്ഷ്മി, കുപ്പാട്, മഹാമാരി കാലത്തെ പ്രണയത്തെയും വിവാഹത്തെയും അടയാളപ്പെടുത്തുന്ന സെയ്‌റ, വിനേഷ് ചന്ദ്രൻ സംവിധാനം ചെയ്ത പൊട്ടൻ, കൈലാസ് നാഥ് സംവിധാനം ചെയ്ത പക്ഷേ തുടങ്ങിയവയാണ് മലയാളം ഷോർട്ട് ഫിക്ഷൻ നാളെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.
ശ്രീയിൽ രാവിലെ 9.15 നും വൈകുന്നേരം ആറിനുമാണ് ചിത്രങ്ങളുടെ പ്രദർശനം. പെയർ, ടോമിയുടെ ഉപമ, ലാലന്നാസ് സോങ് എന്നീ ചിത്രത്തിന്റെ പ്രദർശനവും നാളെ ഉണ്ടാകും.
Story Highlights: International Short Film Festival: 12 Malayalam films tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here