കാനം വിഭാഗത്തിന് അട്ടിമറി ജയം; കെ.എൻ ദിനകരൻ എറണാകുളം ജില്ലാ സെക്രട്ടറി

സി.പി.ഐ സമ്മേളനത്തിൽ കാനം വിഭാഗത്തിന് എറണാകുളം ജില്ലയിൽ അട്ടിമറി ജയം. കെ.എം ദിനകരൻ സി.പി.ഐ ജില്ല സെക്രട്ടറിയാകും. ജില്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്ന കെ.എൻ സുഗതനെ 5 വോട്ടുകൾക്ക് ദിനകരൻ പരാജയപ്പെടുത്തി.
കാനം വിരുദ്ധപക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന ജില്ലയിൽ വൻ അട്ടിമറിയിലൂടെയാണ് കെ.എം ദിനകരൻ സെക്രട്ടറിയാകുന്നത്. അഖിലേന്ത്യാ കിസാൻസഭാ ജില്ലാ സെക്രട്ടറിയും കടാശ്വാസ കമ്മീഷൻ അംഗവും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ് ദിനകരൻ. പി രാജു രണ്ട് തവണ സെക്രട്ടറിയായിരുന്ന ജില്ലയിൽ രാജുവിന്റെ സ്വന്തം സ്ഥാനാർത്ഥി കെ.എൻ സുഗതൻ 5 വോട്ടുകൾക്ക് പരാജയപ്പെട്ടു.
ജില്ലാ കൗൺസിലിലേക്കും സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കാനും മത്സരം നടന്നു. കാനം വിഭാഗവും ജില്ലയിലെ ഔദ്യോഗിക വിഭാഗവും തമ്മിൽ ശക്തമായ പോരാട്ടം. 56 കൗൺസിൽ അംഗങ്ങളെ ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 55 അംഗ പാനലിനെതിരെ 32 പേർ മത്സരിച്ചിരുന്നു.
ഇന്നലെ അവസാനിക്കേണ്ടിയിരുന്ന സമ്മേളനം കടുത്ത മത്സരത്തെ തുടർന്ന് ഒരു ദിവസം നീണ്ടു. കീഴ്ഘടകങ്ങളിൽ ഔദ്യോഗിക വിഭാഗം വ്യക്തമായ മേൽക്കൈ അവകാശപ്പെട്ടിരുന്നെങ്കിലും ജില്ല സമ്മേളനത്തിൽ കാനം വിഭാഗം അട്ടിമറി നടത്തുകയായിരുന്നു.
Story Highlights: KN Dinakaran Ernakulam District Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here