Advertisement

സിപിഐഎം എന്നും തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയം; വിമര്‍ശനങ്ങള്‍ തുടരുമെന്ന് എം വി ഗോവിന്ദന്‍

August 29, 2022
2 minutes Read
mv govindan master about cpim 24 exclusive

ഗവര്‍ണര്‍-സര്‍ക്കാര്‍ വിഷയത്തില്‍ ആരും ആരോടും ഏറ്റുമുട്ടേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമുണ്ട്. അതല്ലാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുമ്പോഴാണ് വിമര്‍ശനമുണ്ടാകുന്നത്. പാര്‍ട്ടിക്കകത്തെ വിമര്‍ശനങ്ങള്‍ ഇനിയും തുടരുമെന്നും പാര്‍ട്ടി എന്നും തിരുത്തല്‍ പ്രക്രിയക്ക് വിധേയമാകാറുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. (mv govindan master about cpim 24 exclusive)

‘കോടിയേരി വളരെ ശ്രദ്ധേയനായ നേതാവാണ്. അദ്ദേഹത്തിന്റെ രീതികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് സെക്രട്ടറി എന്ന നിലയില്‍ ഞാനും ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയുടെ കഴിഞ്ഞ കാല നേതാക്കളെയും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെയുമെല്ലാം ജീവിത ചര്യകളെ പിന്‍പറ്റി മുന്നോട്ടുപോകാനാണ് ഞാനും ആഗ്രഹിക്കുന്നത്.

വൈരുധ്യാത്മക ഭൗതിക വാദമെന്നത് ഒരു മാര്‍ക്‌സിസ്റ്റ് പ്രപഞ്ച വീക്ഷണമാണ്. എല്ലാത്തിലും ജീവിതത്തിലുടനീളം ആ ശാസ്ത്രമുപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് അത് മനസിലാക്കേണ്ടത്’. എം വി ഗോവിന്ദന്‍ പറഞ്ഞു.

മന്ത്രിപദവി ഒഴിയുന്നതോടെ പുതിയ മന്ത്രിയായി എത്തുന്നയാള്‍ക്ക് തന്നെയായിരിക്കും പൂര്‍ണ സ്വാതന്ത്ര്യമെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ മാസ്റ്റര്‍, പാര്‍ട്ടിക്കകത്ത് തന്നെ നിരവധി സ്വയം വിമര്‍ശനങ്ങളൊക്കെ ഉണ്ടാകാറുണ്ടെന്നും സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളും അങ്ങനെ കണ്ടാല്‍ മതിയെന്നും പറഞ്ഞു. സിപിഐഎമ്മുമായി ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്നത് സിപിഐ ആണ്. ആ നിലയ്ക്കാണ് വിമര്‍ശനങ്ങളെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം

‘ഒന്നാം പിണറായി മന്ത്രിസഭയും ഇപ്പോഴത്തേതും ഒരേ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഘട്ടവും ചര്‍ച്ചകള്‍ നടത്തി തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമായാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്. അതില്‍ പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം പ്രശ്‌നമില്ല. അദ്ദേഹം വ്യക്തമാക്കി.

Story Highlights: mv govindan master about cpim 24 exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top