നടൻ കെആർകെ അറസ്റ്റിൽ

കെആർകെ എന്നറിയപ്പെടുന്ന കമൽ ആർ ഖാൻ അറസ്റ്റിൽ. രണ്ട് വർഷം മുൻപുള്ള ട്വീറ്റിന്റെ പേരിലാണ് ഇന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കെ.ആർ.കെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. താരത്തെ മുംബൈ ബോരിവാലി കോടതിയിൽ ഇന്ന് ഹാജരാക്കും. ( actor krk arrested )
2020 ൽ നടത്തിയ വിവാദ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. അന്തരിച്ച നടൻ റിഷി കപൂറിനെ കുറിച്ചും ഇർഫാൻ ഖാനെ കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയതാണ് കേസിനാസ്പദമായ സംഭവം.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
ഐപിസി 294 പ്രകാരമാണ് കെആർകെയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് ഐപിസി വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: actor krk arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here