‘സഹോദരന്‍ മുന്‍പ് അമ്മയുടെ ചോറില്‍ വിഷം കലര്‍ത്തിയിട്ടുണ്ട്’; ഇല്ലിക്കല്‍ രാധയുടെ മരണത്തില്‍ മകള്‍

തൃശൂര്‍ അളഗപ്പനഗറില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി മകള്‍. അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും പൊലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മരിച്ച രാധയുടെ മകള്‍ അനിത ആരോപിച്ചു. സഹോദരനെ സംശയമുണ്ടെന്നും ഇവര്‍ പറഞ്ഞു. കൈകള്‍ കൂട്ടിക്കെട്ടി വായില്‍ കുട്ടിയുടെ അടിവസ്ത്രം തിരുകിയ നിലയിലായിരുന്നു ഇല്ലിക്കല്‍ രാധയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ( illikkal radha’s daughter allegation against her brother)
ആത്മഹത്യയാണെന്ന് പറഞ്ഞ് നിത്യവും നിരവധി കഥകളാണ് തന്റെ അമ്മയെക്കുറിച്ച് പുറത്തുവരുന്നതെന്ന് അനിത പറയുന്നു. ആറ് ദിവസം മുന്‍പാണ് ഇല്ലിക്കല്‍ അനുരുദ്ധന്റെ ഭാര്യ രാധയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ അമ്മയ്ക്ക് വിഷം കൊടുക്കാന്‍ സഹോദരന്‍ ശ്രമിച്ചിരുന്നതായി അനിത പറയുന്നു. സഹോദരന്‍ അമ്മയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്നും അനിത ട്വന്റിഫോറിനോട് വെളിപ്പെടുത്തി.
Read Also: പാലിയേക്കരയില്‍ വീണ്ടും ടോള്‍ കൊള്ള; 65 രൂപ വരെ വര്‍ധന
പണ്ട് സഹോദരന്‍ അമ്മയ്ക്ക് ചോറില്‍ വിഷം കലര്‍ത്തി നല്‍കിയിട്ടുണ്ട്. പിന്നീട് അവന് തന്നെ കുറ്റബോധം തോന്നി ചോര്‍ കഴിച്ചുകൊണ്ടിരിക്കുന്ന അമ്മയെ കൊണ്ട് നിര്‍ബന്ധിച്ച് ഛര്‍ദ്ദിപ്പിച്ചു. ഒരുപാട് കാലത്തിന് ശേഷം അവന്‍ തന്നെയാണ് എന്നോടിത് പറഞ്ഞത്. അനിത പറഞ്ഞു.
എന്നാല്‍ രാധ കിണറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. രാധയുടെ ശരീരത്തില്‍ ഗുരുതരമായ പരുക്കുകളുണ്ടായിരുന്നില്ല. ഈ മാസം 24നാണ് വയോധികയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.
Story Highlights: illikkal radha’s daughter allegation against her brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here