Advertisement

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബം മത്സരിക്കില്ല

August 30, 2022
2 minutes Read
nehru family will not contest for the post of aicc president

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാരും മത്സരിച്ചേക്കില്ല. പകരം അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.

ഗെഹ്ലോട്ടിനോട് മത്സരിക്കാന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചേക്കും. മത്സരമുണ്ടായാല്‍ പ്രിയങ്കാ ഗാന്ധി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മത്സരം ഒഴിവാക്കാനുള്ള നീക്കങ്ങളുമായി മുതിര്‍ന്ന നേതാവ് കമല്‍നാഥും രംഗത്തുണ്ട്. ജി 23 നേതാക്കളുമായി കമല്‍നാഥ് ചര്‍ച്ചകള്‍ നടത്തി. ആനന്ദ് ശര്‍മ, മനീഷ് തിവാരി, മിലിന്ദ് ദിയോറ എന്നിവരുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതില്‍ ചര്‍ച്ച നടത്തി.

Story Highlights: nehru family will not contest for the post of aicc president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top