Advertisement

കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു; മൂന്നുപേർക്ക് പരുക്ക്

August 30, 2022
1 minute Read

തിരുവനന്തപുരം കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച്
മൂന്നുപേർക്ക് പരുക്ക്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും രോഗിയുമായി ചവറയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു കാറുകളിലും സ്കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു.

സ്കൂട്ടറിൽ വരികയായിരുന്ന യുവാവ് ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണ്. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പുറത്തെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും പരുക്കേറ്റു.

Read Also: മലപ്പുറത്ത് വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Story Highlights: Road Accident Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top