ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമേ 175000 രൂപ പിഴയും അടയ്ക്കണം. ( POCSO CASE; Madrasah teacher sentenced to 26 years in prison ).
അതേസമയം മറ്റൊരു പോക്സോ കേസിൽ കണ്ണൂരിലുള്ള മദ്രസാ അധ്യാപകന് 20 വർഷം തടവ് ലഭിച്ചു. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.
Read Also: പത്തുവയസ്സുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 20 വർഷം തടവ്
പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് കണ്ണൂരിലെ മദ്രസാ അധ്യാപകന് ശിക്ഷ ലഭിച്ചത്. വിദ്യാർഥിയെ മതസ്ഥാപനത്തിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.
Story Highlights: POCSO CASE; Madrasah teacher sentenced to 26 years in prison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here