വിനായക ചതുര്‍ഥി ആഘോഷിച്ച് ഷാരൂഖ് ഖാന്‍; താനും മകനും ചേര്‍ന്ന് ഗണപതിജിയെ വീട്ടിലേക്ക് വരവേറ്റെന്ന് താരം

ആരാധകര്‍ക്ക് വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. (Shah Rukh Khan shares pic of Ganesh Chaturthi celebration)
താനും മകനും ഗണേശജിയെ വീട്ടിലേക്ക് വരവേറ്റുവെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. പൂമാലകള്‍ കൊണ്ട് അലങ്കരിച്ച ഗണേഷ വിഗ്രഹത്തിന്റെ ചിത്രവും എസ്ആര്‍കെ പങ്കുവച്ചിട്ടുണ്ട്. മോദകം രുചികരമായിരുന്നെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഈശ്വരവിശ്വാസവുമുണ്ടെങ്കില്‍ സ്വപ്‌നതുല്യമായ ജീവിതം നയിക്കാനാകുമെന്നാണ് നാം പഠിക്കേണ്ടതെന്നും ഷാരൂഖ് ഓര്‍മിപ്പിച്ചു.
Read Also: ‘ഷാരൂഖ് നിങ്ങൾ അവസാനത്തെ സൂപ്പർ സ്റ്റാറല്ല, ഞാൻ വരുന്നു’; വിജയ് ദേവരകൊണ്ട
ഷാരൂഖാനെക്കൂടാതെ അമിതാബ് ബച്ചന്‍, ആലിയ ഭട്ട്, കരീന കപൂര്‍, കജോള്‍, മുതലായവരും വീടുകളില്‍ വിനായക ചതുര്‍ഥി ആഘോഷിച്ചു. അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആരാധകര്‍ക്ക് വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്നു.
Story Highlights: Shah Rukh Khan shares pic of Ganesh Chaturthi celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here